കേരള സംസ്ഥാന സഹകരണ ബാങ്കുകളിലേക്ക് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു (വിജ്ഞാപനം 3/2020, 4/2020, 5/2020, 6/2020). അസിസ്റ്റന്റ് സെക്രട്ടറി / ചീഫ് അക്കൗണ്ടന്റ് / ഡെപ്യൂട്ടി ജനറൽ മാനേജർ,സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ,ഡാറ്റ എൻട്രി ഓപ്പറേറ്റർ ,ടൈപ്പിസ്റ്റ് എന്നിവയാണ് തസ്തികകൾ. വിശദവിവരങ്ങൾ താഴെ നൽകുന്നു.താഴെ പറയുന്ന സഹകരണ തസ്തികകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും നിശ്ചിത ഫാറത്തിൽ അപേക്ഷകൾ ക്ഷണിക്കുന്നു.
കാറ്റഗറി : 3 / 2020
അസിസ്റ്റന്റ് സെക്രട്ടറി / ചീഫ് അക്കൗണ്ടന്റ് / ഡെപ്യൂട്ടി ജനറൽ മാനേജർ – 7
കാറ്റഗറി :4 / 2020
സിസ്റ്റം അഡ്മിനിസ്ട്രേറ്റർ : 6
വിദ്യാഭ്യാസ യോഗ്യത : ഫസ്റ്റ് ക്ലാസ് ബി.ടെക് മറ്റു അനുബന്ധ കോഴ്‌സുകൾ, മൂന്നുവർഷ പ്രവർത്തി പരിചയം.
കാറ്റഗറി :5 / 2020
ഡാറ്റ എൻട്രി ഓപ്പറേറ്റർ : 12
വിദ്യാഭ്യാസ യോഗ്യത : ഏതെങ്കിലും ഗവഃ അംഗീകൃത ബിരുദതോടൊപ്പം ഗവഃ അംഗീകൃത ഡാറ്റ എൻട്രി സർട്ടിഫിക്കറ്റ്. ഒരുവർഷത്തെ പ്രവർത്തി പരിചയം.
കാറ്റഗറി :6 / 2020
ടൈപ്പിസ്റ്റ് : 2
വിദ്യാഭ്യാസ യോഗ്യത : എസ്.എസ്.എൽ സി അഥവാ തത്തുല്യ യോഗ്യത. കെ.ജി.ടി.ഇ ഇംഗ്ലീഷ് & മലയാളം ടൈപ് റൈറ്റിങ് ലോവർ.
നിയമന രീതി
നേരിട്ടുള്ള നിയമനം പരീക്ഷാ ബോർഡ് നടത്തുന്ന എഴുത്തു പരീക്ഷയുടെയും ബന്ധപ്പെട്ട സ്ഥാപനങ്ങൾ നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ പരീക്ഷ ബോർഡ് നൽകുന്ന ലിസ്റ്റിൽ നിന്നും സംഖംങ്ങൾ
തയാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരം
പ്രായം : 18 മുതൽ 40 വരെ
അപേക്ഷ ഫീസ് : പൊതുവിഭാഗത്തിന് 150 രൂപയും, പട്ടിക ജാതി പട്ടിക വിഭാഗത്തിന് 50 രൂപയും അപേക്ഷ ഫീസ് നൽകണം. ഫീ ചലാൻ വഴി അടക്കണം. സഹകരണ ബാങ്കിലോ ഫെഡറൽ ബാങ്കിലോ അടക്കാവുന്നതാണ്.
അപേക്ഷ നൽകേണ്ട വിധം: യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും നിശ്ചിത ഫാറത്തിൽ അപേക്ഷകൾ നൽകണം. ഒന്നിലധികം ബാങ്കുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷകൾ ലഭിക്കേണ്ട അവസാന തിയ്യതി 28-10-2020 ബുധനാഴ്ച്ച വൈകുന്നേരം അഞ്ചുമണിക്കുമുമ്പായി സഹകരണ സർവീസ് പരീക്ഷ ബോർഡിൽ ലഭിക്കേണ്ടതാണ്.
Comments
Post a Comment